ചെമ്പൈ സംഗീതോത്സവത്തിൽ ഹരീഷ് ശിവരാമകൃഷണനും ജയശ്രീയും
ഗുരുവായൂർ ഏകാദശി ഉത്സവം വരെ നീളുന്ന ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാസ്വാദകരുടെ തിരക്ക്. രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരി ആസ്വദിക്കാൻ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഏറെ സംഗീത പ്രേമികൾ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഗീത രംഗത്തെ പ്രതിഭകളായ ഹരീഷ് ശിവരാമകൃഷ്ണനും ജയശ്രീരാജീവും കച്ചേരി അവതരിപ്പിച്ചു. എൻ.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം), വൈക്കം പദ്മാകൃഷ്ണൻ (വയലിൻ) എന്നിവർ പക്കമേളമൊരുക്കി. ജയശ്രീ രാജീവിൻ്റെ കച്ചേരിക്ക് മാഞ്ഞൂർ രഞ്ജിത്ത് (വയലിൻ), വൈക്കം പ്രസാദ് (മൃദംഗം), ഷിനു ഗോപിനാഥ് (ഘടം) എന്നിവർ പക്കമേളമൊരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയ്ക്കൽ
മധു (കഥകളിപ്പദം), ഡോ.ആനയടി ധനലക്ഷ്മി, ബാംഗ്ലൂർ രവികിരൺ, ഗായത്രി വെങ്കിട്ടരാഘവൻ, ബാംഗ്ലൂർ ബ്രദേഴ്സ് (ഹരി & അശോക് ) ( സംഗീത കച്ചേരി) ജയരാജകൃഷ്ണൻ – ജയശ്രീ ജയരാജകൃഷ്ണൻ( വീണ) എന്നിവർ വേദിയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം ആറുമുതൽ പ്രഗ്ന്യമിശ്ര (ഹിന്ദുസ്ഥാനി ), എം.കെ.ശങ്കർ നമ്പൂതിരി (സംഗീത കച്ചേരി), ചെന്നൈ
ജനാർദ്ദനൻ (സാക്സഫോൺ) എന്നിവ അരങ്ങേറും. ബുധനാഴ്ച വൈകുന്നേരം ആറു മുതൽ വൃന്ദ മാണിക്ക വാസൽ, ഡോ.കെ.മണികണ്ഠൻ (സംഗീത കച്ചേരി), ശശാങ്ക് സുബ്രഹ്മണ്യൻ ( ഫ്ലൂട്ട്) എന്നിവർ വേദിയിലെത്തും. വ്യാഴാഴ്ച വൈകുന്നേരം ആറ് മണി മുതൽ സിനിമാ പിന്നണി ഗായിക മഞ്ജരിയും സംഘവും ഹിന്ദുസ്ഥാനി ഭജൻസ് അവതരിപ്പിക്കും.