ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ്
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണ ആദ്യമായി സർട്ടിഫിക്കറ്റ്. സംഗീതാർച്ചന നടത്തിയതിൻ്റെ സ്മരണയ്ക്കായാണ് ഗുരുവായൂർ ദേവസ്വം സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഗുരുവായൂർ പ്രസാദവും മഞ്ഞപ്പട്ടാടയുമാണ് സംഗീതാർച്ചന നടത്തിയവർക്ക് സാധാരണ നൽകുന്നത്. അതിനൊപ്പം ഇനി മുതൽ സർട്ടിഫിക്കറ്റും ലഭിക്കും.
ദേവസ്വം ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ആദ്യ രണ്ടു ദിവസം പാടിയവർക്ക് സർട്ടിഫിക്കറ്റുകൾ തപ്പാലിൽ അയച്ചുകൊടുക്കും. ഇപ്പോൾ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് പാടി കഴിഞ്ഞ ഉടൻ സർട്ടിഫിക്കറ്റ് ലഭിക്കും.