ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യദിനം നൂറിൽപ്പരം ഗായകർ
ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ ദിനത്തിൽ കലാകാരന്മാർ ഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്തി. നൂറിൽപ്പരം ഗായകർ അണിനിരന്നു. വിശേഷാൽ കച്ചേരിക്കും തുടക്കമായി. പ്രശസ്ത കർണാടക സംഗീതജ്ഞ കൃതി ഭട്ട് ചെന്നൈ ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ വിശേഷാൽ കച്ചേരിക്ക് തുടക്കമിട്ടു.
വിoൽ രംഗൻ (വയലിൻ), ചേർത്തല ദിനേശ് (മൃദംഗം), ആലുവ രാജേഷ് (ഘടം) എന്നിവരായിരുന്നു പക്കമേളം. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ എം. ജയചന്ദ്രൻ്റെ കച്ചേരിയായിരുന്നു. ടി. എച്ച്.സുബ്രഹ്മണ്യം (വയലിൻ), മാവേലിക്കര ആർ.വി.രാജേഷ് (മൃദംഗം) ആദിച്ചനല്ലൂർ അനിൽ കുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കി.
ചിത്രങ്ങൾ : ഉണ്ണി, ഭാവന സ്റ്റുഡിയോ, ഗുരുവായൂർ
👍