പ്ലേഗ് നോവൽ സിനിമയാക്കി മമ്മൂട്ടി നായകനാകണമെന്ന്‌ ഡോ.ബി. ഇക്ബാല്‍.

ഡോ.ബി. ഇക്ബാല്‍

പ്ലേഗ് നോവൽ സിനിമയാക്കണമെന്നും മമ്മൂട്ടി അതിൽ നായകനാകണമെന്നും ഡോ.ബി. ഇക്ബാല്‍.
 എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം തൻ്റെ ആഗ്രഹം ഫേസ് ബുക്കിൽ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പ്: കേരളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ എന്റെ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവെക്കട്ടെ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പഠനത്തിനിടെ കോളേജ് ആർട്ട്സ് ക്ലബ്ബിൽ അംബിസാറിന്റെ (പ്രസിദ്ധ നടൻ അംബികാത്മജൻ നായർ) കർശനമായ ശിക്ഷണത്തിൽ നാടകം കളിച്ചും തബല 

വര: മനോജ് പൂളക്കല്‍

വായിച്ചും കഴിയുന്ന കാലത്താണ് അത്യാഗ്രഹം മൊട്ടിട്ടത്. അക്കാലത്ത് മാർക്സിസവും “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം“ എന്ന യേശുവചനവും തലക്ക് പിടിച്ചകാലം. സാഹിത്യകൃതികളിൽ നിക്കോസ് കസാൻസാക്കിസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡ് ആവർത്തിച്ച് വായിച്ച് മന:പാഠമാക്കിയത് സ്വാഭാവികം. നോവലിൽ ക്രിസ്തുവിന് തുല്യനായി ചിത്രീകരിച്ചിട്ടുള്ള മനോലിയോസായി അഭിനയിക്കണമെന്നും ചിത്രം മറ്റാരുമല്ല ഏറ്റവും പ്രിയ സംവിധായകനായ അകിര കുറസോവ തന്നെ സംവിധാനം ചെയ്യണമെന്നുമായിരുന്നു എന്റെ സ്വപ്നം.

ആൽബേർ കമ്യു

നടക്കാതെപോയ ദിവാസ്വപ്നം ഇപ്പോൾ മറ്റൊരു സിനിമയിലൂടെ മമ്മൂക്ക സാക്ഷാത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹം.
കോവിഡ് മഹാമാരിക്കാലത്ത്, ലോകം കണ്ട ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആൽബേർ കമ്യു എഴുതിയ “പ്ലേഗ്“ നോവൽ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്ടർ  ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. ചിത്രം സംവിധാനം ചെയ്യേണ്ടത് നിർബന്ധമായും ലോകപ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ആയിരിക്കണം ഫ്രഞ്ച് ഭരണപ്രദേശമായ ആൾജീറിയയിലെ ഒറാനിലെ ജർമ്മൻ ഫാസിസ്റ്റ് അധിനിവേശത്തെ പ്രതീകവൽക്കരിച്ച്കൊണ്ട് കൂടിയാണ് കമ്യു നോവൽ രചിച്ചിട്ടുള്ളത്. ആഗോള സിനിമയായി വിഭാവനം ചെയ്തായിരിക്കണം വിവിധ ലോകഭാഷകളിലായി ചിത്രം നിർമ്മിക്കേണ്ടത്.  ഈ മഹാമാരിക്കാലത്ത് ചിത്രം ലോകശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്. 1992ൽ La Peste, എന്ന പേരിൽ അർജന്റീനൻ ഡയറക്ടർ Luis Puenzo പ്ലേഗ്

നോവൽ ആസ്പദമാക്കി നിർമ്മിച്ച ചിത്രം അത്ര വിജയം കണ്ടില്ല. ജബ്ബാർ പട്ടേലിന്റെ ഡോ ബാബസാഹിബ് അംബേദ്ക്കർ ചലച്ചിത്രത്തിലൂടെ അഖിലേന്ത്യാതലത്തിൽ ഏറെ അംഗീകാരം നേടിയ മമ്മൂട്ടിക്കയെ ലോകശ്രദ്ധയിലേക്ക് ഉയർത്താൻ ഈ ചിത്രത്തിന് കഴിയും എന്നെനിക്കുറപ്പുണ്ട്.

കേരള ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ അധ്യക്ഷനും പ്രസിദ്ധ സംവിധായകനും ഛായഗ്രാഹകനുമായ ഷാജി എൻ. കരുൺ ശ്രദ്ധിക്കുമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വിശ്വസിക്കുന്നു. പ്രിയപ്പെട്ട മമ്മൂക്കക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. (എന്നെക്കാൾ പ്രായം കുറവാണെങ്കിലും സ്നേഹവും ആദരവും മൂലം മമ്മൂക്ക എന്ന് വിളിക്കുന്നതിൽ പരിഭവിക്കരുത്)

(കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമാണ് ലേഖകന്‍ )

Leave a Reply

Your email address will not be published. Required fields are marked *