കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

സിനിമാ ആസ്വാദകർ തിങ്ങി നിറഞ്ഞ സദസ്സിൽ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

ചലച്ചിത്രനടി ശബാന ആസ്മിയെ പൊന്നാട അണിയിച്ചും പ്രശസ്തിപത്രം നൽകിയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരം സമ്മാനിച്ചു.

ഉദ്ഘാടനചിത്രമായി ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിച്ചു. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലത്തിൻ്റെ നൃത്തപരിപാടിയും അരങ്ങേറി. 20 വരെയാണ്‌ രാജ്യാന്തര ചലച്ചിത്ര മേള.

Leave a Reply

Your email address will not be published. Required fields are marked *