ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. registration.iffk.in എന്ന ലിങ്കിലൂടെ  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.

നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.