ന്യൂവേവ് ഫിലിം സ്‌കൂൾ: ഫിലിം മേക്കിംഗ് ഡിപ്ലോമ

കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂൾ ഏഴാമത് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ്
സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ, ഫോട്ടോഗ്രാഫി ശബ്ദ രൂപകല്പന, അഭിനയം, ഡോക്യുമെന്ററി എന്നീ മേഖലകളിൽ സ്പെഷലൈസേഷന് അവസരവുമുണ്ട്.

യോഗ്യതാ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെറിറ്റിൽ ആദ്യ അഞ്ച് റാങ്കിൽ എത്തുന്നവർക്ക് 50 ശതമാനം ഫീസിളവുണ്ട്. എസ്.സി, എസ്.ടി ഒ.ബി.സി, ട്രാൻസ് ജെൻഡർ വിഭാഗങ്ങൾ, പെൺകുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 40 ശതമാനം ഫീസിളവ് ലഭിക്കും. ജൂൺ 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ്‌ ഒന്നിന് ക്ലാസുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് www.newwavefilmschool.com