ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക് ഷൻ ഓഫീസറുടെ ഒഴിവ്

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക് ഷൻ ഓഫീസറുടെ ഒഴിവ്
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക് ഷൻ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം 5 വരെ നീട്ടി. യോഗ്യതകൾ: അച്ചടിയിൽ ഡിപ്ലോമ, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമ്മാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയം.

അഭിലഷണീയം:  അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ശാസ്ത്ര,മാനവിക വിഷയത്തിലെ ബിരുദം, മലയാള ഭാഷയിലെ പ്രാവീണ്യം. കൂടുതൽ വിവരങ്ങൾക്ക് www.ksicl.org  ഫോൺ: 0471 2333790, 8547971483. മേൽവിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034.

Leave a Reply

Your email address will not be published. Required fields are marked *