സപ്തതി കടന്ന എഴുത്തുകാരുടെ ഓണ സ്മൃതിയിൽ നിന്ന്
അന്നൊക്കെ ഞങ്ങൾ കല്ലും മുള്ളും ചവിട്ടി കാടും മേടും കടന്ന് സഹ്യപർവതസാനുവിൽ വരെ ചെന്നാണ് പൂക്കൾ ശേഖരിക്കുക. രാവിലെ പൂ തേടിയിറങ്ങിയാൽ പിറ്റേന്നു രാവിലെ പൂവിടാറാകുമ്പോഴേ തിരിച്ചെത്തൂ. വിശപ്പും ദാഹവും അറിയുകയേയില്ല. പഴയതൊന്നും ഇന്നു കാണാനില്ല…. തുമ്പയെവിടെ, തുമ്പിയെവിടെ, തൂമ്പയെവിടെ ? കദളിയെവിടെ, കണ്ണാന്തളിയെവിടെ, രാമന്തളിയെവിടെ മുക്കുറ്റിയെവിടെ, മുക്കൂട്ടുതറയെവിടെ ?
മാവേലിയെ സ്റ്റോറിലാക്കിയില്ലെ !
പുസ്തക കവർചന്ത
മാവേലിയെ സ്റ്റോറിലാക്കിയില്ലെ !
പുസ്തക കവർചന്ത
സുപ്രസിദ്ധരും കുപ്രസിദ്ധരും അജ്ഞാതരുമടക്കം അഞ്ഞൂറിലേറെ എഴുത്തുകാർ എഴുതാൻ പോകുന്ന പുസ്തകങ്ങളുടെ കവറുകൾ ആദായ വിലയ്ക്ക് ! ഒരു കവർ വാങ്ങുന്നവർക്ക് ഒരു കവർ സൗജന്യം !
ഓണം ഓഫർ… ഇപ്പോൾ കവർ വാങ്ങുന്നവർക്ക് പുസ്തകത്തിന്റെ ഉടൽ പ്രസിദ്ധീകരിക്കുന്ന കാലത്ത് പകുതി വിലയ്ക്ക് ലഭിക്കും !
ഓണപ്പതിപ്പ്
ഭാര്യ: എന്തിനാണ് ഇത്ര വലിയ ഓണപ്പതിപ്പ് വാങ്ങിയത് ? ആരു വായിക്കാനാ ? ഭർത്താവ്: വായിക്കാനല്ല. ഒരു കവർ തയ്ച്ചിട്ടാൽ കുഷനായി ഉപയോഗിക്കാം.
പരസ്യങ്ങളിലെ മാവേലി
പരസ്യങ്ങളിലെയും ഘോഷയാത്രകളിലെയും മാവേലിയുടെ ഭീകരരൂപങ്ങൾ കണ്ടാൽ വല്ല ഓണം കേറാമൂലയിലേക്കും രക്ഷപ്പെടാൻ തോന്നും !
( മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും കോളമിസ്റ്റുമായിരുന്നു ലേഖകൻ. ‘എസ്.കെ’ എന്ന പേരിലാണ് എഴുതിയിരുന്നത്. )