ജ്ഞാനപ്പാന പുരസ്ക്കാരം മന്ത്രി കെ.രാധാകൃഷ്ണൻ കെ.ജയകുമാറിന് സമ്മാനിച്ചു.

പൂന്താനം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ജ്ഞാനപ്പാന പുരസ്ക്കാരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ കവിയും ഗാന രചയിതാവുമായ കെ.ജയകുമാറിന്

സമ്മാനിച്ചു. 5OOO1 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണ പതക്കവും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. ദേവസ്വം പുസ്തക ശാലയുടെ കമ്പ്യൂട്ടർവൽക്കരണം ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്

ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. എൻ.കെ.അക്ബർ എം. എൽ. എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ സംസാരിച്ചു. പുരസ്ക്കാര നിർണ്ണയ സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. 

കെ.ജയകുമാർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ. മോഹനകൃഷ്ണൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറഞ്ഞു. പാലക്കാട് കല്ലേകുളങ്ങര കഥകളി ഗ്രാമത്തിൻ്റെ സ്വധാമഗമനം ( ശ്രീകൃഷ്ണ സ്വർഗ്ഗാരോഹണം )  കഥകളിയും അരങ്ങേറി.

പൂന്താനം സ്മരണയിൽ കാവ്യപൂജ
ഭക്തകവി പൂന്താനത്തിന് സ്മരണാഞ്ജലിയായി കാവ്യപൂജ. പൂന്താനം ദിനാഘോഷത്തിൻ്റെ ഭാഗമായാണ് കവികൾ പൂന്താനത്തിന് കാവ്യാർച്ചന നടത്തിയത്. കവി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

പി.ടി.നരേന്ദ്രമേനോൻ, രാധാകൃഷ്ണൻ കാക്കശ്ശേരി, മോഹന കൃഷ്ണൻ കാലടി, ഇ.സന്ധ്യ, ശുഭപവിത്രൻ, ഇ.പി.ആർ. വേശാല, ഡോ.കെ.എസ്

കൃഷ്ണകുമാർ, കലമോൾ സജീവൻ, സി.വി അച്യുതൻ കുട്ടി, സുരേഷ് ശ്രീകണ്ഠേശ്വരത്ത്, മണമ്പൂർ രാജൻ ബാബു, രാജേന്ദ്രൻ കർത്ത, മുരളീധരൻ കൊല്ലത്ത്, ഉണ്ണി ചാഴിയാട്ടിരി ,ബിന്ദു ലതാ മേനോൻ, കെ.ജി.സുരേഷ് കുമാർ, ഹരിദാസ് കെ.ടി, മുരളി പുറനാട്ടുകര, പ്രസാദ് കാക്കശ്ശേരി, കെ.എസ്.ശ്രുതി എന്നിവർ കാവ്യാർച്ചന നടത്തി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *