ഓർമ്മകളുടെ വാതായനം തുറന്ന് ‘ഇന്ദ്രനീലം’
കുട്ടിക്കാലത്ത് താമസിച്ചിരുന്ന, ബാല്യത്തിലെ എല്ലാ കുസൃതികൾക്കും സാക്ഷ്യം വഹിച്ചിരുന്ന ആ വീട്ടിലേക്ക് ഒന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ… അമ്മ അന്ന് പറഞ്ഞു തന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…. അന്ന് കാണാൻ കഴിയാതെ പോയ അമ്മയുടെ സ്നേഹ നൊമ്പരങ്ങൾ, സ്നേഹത്തിൻ്റെ മിഴിനീർക്കണങ്ങൾ .. എല്ലാം ഇപ്പോഴും ഓർമ്മയിലെത്തുന്നു – കെ.കെ.മേനോൻ “ഇന്ദ്രനീല’ത്തിൽ കുറിച്ച ഈ വരികൾ പലർക്കും സ്വന്തം അനുഭവമായി തോന്നിയേക്കാം.
പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഒരു കുട്ടിക്കാലം ഓർത്തെടുക്കുമ്പോൾ ആ കാലത്തേക്ക് നടന്നു ചെല്ലാൻ എല്ലാവർക്കും ഇഷ്ടമാണ്. ഓർമ്മകളുടെ മണിച്ചിത്രത്താഴ് തുറന്നിടുകയാണ് ‘ഇന്ദ്രനീലം’ എന്ന അനുഭവങ്ങളുടെ
പുസ്തകത്തിൽ കെ.കെ.മേനോൻ. ഓണവും നാട്ടിലെ ഉത്സവവും യാത്രകളും പ്രശസ്തരുമായുള്ള കൂടിക്കാഴ്ചകളും… എല്ലാം പതിനഞ്ച് തലക്കെട്ടുകളിലായി കഥ പറയുന്ന ശൈലിയിൽ നമുക്കു മുന്നിലെത്തുകയാണിവിടെ.
സംഗീത റെക്കോഡിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്.എം.വി.യിൽ തുടങ്ങി മാഗ്നസൗണ്ട്, എ.ബി.സി.എൽ. തുടങ്ങിയ വിവിധ കമ്പനികളിൽ മൂന്നു പതിറ്റാണ്ടുകാലം പ്രവർത്തിച്ച പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ കെ.കെ.മേനോന് പറയാൻ ഒട്ടേറെ അനുഭവങ്ങളുണ്ട്. മനസ്സിലെത്തിയ ചില കഥകൾ സംഭവങ്ങൾ പോലെ വായനക്കാർക്കു മുന്നിൽ ആവിഷ്ക്കരിച്ച് ആകാംക്ഷ നിറയ്ക്കുന്നുമുണ്ട് മേനോനിലെ കഥാകൃത്ത്. ചാന്താട്ടം, അനാമിക, മഞ്ഞുമലയിലെ ആ രാത്രി, ഇന്ദ്രനീലം തുടങ്ങിയ രചനകൾ ഇത്തരത്തിലുള്ളതാണ്.
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പരിചയപ്പെട്ട സംവിധായകൻ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് പെട്ടെന്ന് ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ. ആ തീവണ്ടിയാത്ര തന്നെ നടനാക്കിയ വിശേഷമാണ് ‘തമ്മിൽ കണ്ടപ്പോൾ ‘ എന്ന അധ്യായത്തിൽ കെ.കെ.മേനോൻ വിവരിക്കുന്നത്. ഉദ്യോഗസ്ഥ, സി.ഐ.ഡി.നസീർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പി.വേണുവായിരുന്നു ആ ഡയരക്ടർ. പിന്നീട് തനിയാവർത്തനം, അഗ്നിമുഹൂർത്തം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയിൽ പരിചയപ്പെട്ട ഒടുവിൽ ഉണ്ണിക്കൃഷ്ണനെന്ന നടനെ സംഗീത സംവിധായകനാക്കി മാറ്റിയ അനുഭവമാണ് ‘പരശുറാം എക്സ്പ്രസ്സ് ‘ എന്ന കുറിപ്പിലുള്ളത്. തീവണ്ടിയിലെ പരിചയം നല്ല സൗഹൃദമായപ്പോൾ പാട്ടുകാരനും പാട്ടിന് സംഗീതം നൽകുകയും ചെയ്തിട്ടുള്ള ഒടുവിലിനെ മേനോൻ ‘ശ്രീപാദം’ എന്ന കാസറ്റ് ആൽബം സംഗീതം ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു.
പിന്നീട് പൂങ്കാവനം, പമ്പാതീർത്ഥം, പരശുറാം എക്സ്പ്രസ്സ് എന്നീ ആൽബങ്ങളും ഒടുവിലിൻ്റെ സംഗീതത്തിൽ പുറത്തിറക്കി. ഒടുവിൽ എന്ന സംഗീത സംവിധായകൻ്റെ പിറവിയുടെ അറിയാത്ത രഹസ്യമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഷൈജു അഴീക്കോട് വരച്ച ചിത്രങ്ങൾ എല്ലാ കുറിപ്പുകളെയും കൂടുതൽ മികവുറ്റതാക്കുന്നു.
1990-ൽ മാഗ്നാ സൗണ്ട്സിനു വേണ്ടി തായമ്പക റെക്കോഡ് ചെയ്തപ്പോൾ തുടങ്ങിയ കെ.കെ.മേനോനുമായുള്ള സൗഹൃദത്തിൻ്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
പുസ്തകത്തിലെ ലളിതമായ ശൈലിയും ഭാഷയും അതിലുപരി പുതുമയുള്ള പ്രമേയങ്ങളും അവയുടെ ആഖ്യാനരീതിയും വളരെ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറയുന്നു. ലേഖനങ്ങൾ നമ്മുടെയൊക്കെ ഗതകാല സ്മരണകളെ തട്ടിയുണർത്തും എന്ന കാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. പ്രസാധകർ : സുജിലി പബ്ലിക്കേഷൻസ്, വില: 140 രൂപ.
കലയെ എത്രത്തോളം സ്നേഹിക്കുന്നു എന്നുള്ളതിന്റെ നേർക്കാഴ്ചയാണ് കെ കെ മേനോൻ എന്ന വ്യക്തിയെ കുറിച്ചുള്ള ഈ അവലോകനം. കലയ്ക്ക് പ്രായമാകില്ല, കലയെ സ്നേഹിക്കുന്നവർക്കും. കെ കെ മേനോൻ എന്ന പ്രതിഭയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
അവലോകനം അതി ഗംഭീരം.
കലയേയും സംഗീതത്തെയും ഇത്രയേറെ സ്നേഹിക്കുന്ന മേനോൻ സാറിന് എന്റെ അഭിനന്ദനങ്ങൾ, എല്ലാ നന്മകളും നേരുന്നു.
സംഗീതകലാഭൂമി കീഴടക്കി സാഹിത്യരംഗം അടുത്ത ദിഗ്വിജയത്തിനായി ഉന്നമിട്ട് അങ്കം തുടങ്ങിയതായി ഞാൻ അറിഞ്ഞതേയില്ല കെ.കെ.
എൻ്റെ സഹപാഠിയായിരുന്ന ഈ സുഹൃത്ത് ഈ ഇനത്തിലൊന്നേയുള്ളു എനിക്ക്. ദശാബ്ദങ്ങൾക്കു ശേഷമുള്ള ഈ കണ്ടുമുട്ടൽ ജീവിതത്തിന് കൂടുതൽ മൂല്യവും അർത്ഥവും നൽകുന്നു. അതിലേറെ അഭിമാനവും. ജീവതാന്ത്യത്തിലെങ്കിലും. സന്തോഷം സുഹൃത്സഹോദരാ….
ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു. വളരൂ വളരൂ ഇനിയും……. ഇനിയും……….
Picturesque description of nostalgic memories skilfully compiled into a book. Excellent narrative style, deftly crafted situations and surroundings unique to a bygone era, interwoven with suspense and romance makes “INDRANEELAM” a compelling read.
Best wishes to you KK for your new (3rd) avatar as writer! Regards
സാധാരണ ക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന എഴുത്താണ് KK യുടേത്. ലളിതമായ ഭാഷയി ൽ തന്റെ മനസ്സിൽ തെളിഞ്ഞ ഓർമ്മകൾ പകർത്തിയത് ഗംഭീരം എന്ന ഒരു വാക്കിന് അപ്പുറമാണ്. എന്നെ ഏറ്റവും ആകർഷിച്ചത് വീടും ചുറ്റുപാടും കാവും അമ്പലവും അമ്മയും അച്ഛമ്മയുമൊക്കെയാണ്. ജീവിത ത്തിലൂടെ കടന്നു പോയവർ അവർ തന്ന സ്നേഹവും തണലും ഒരിക്കലും മറക്കാനാവാത്തവിധം മനസ്സിൽ പതിഞ്ഞു കിടക്കും.
അനാമിക ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു .
പത്തായപുരയിലെ രാത്രി സ്വപ്നങ്ങൾ മനസ്സിൽ പേടി തോന്നി പ്പിക്കുമെങ്കിലും സുഖകരമായ ഒരു കുളിർ കാറ്റു പോലെ തണുപ്പിച്ചാണ് കടന്നുപോയത്.
പരശുറാം എക്സ്പ്രസ്സിലെ കണ്ടുമുട്ടലുകൾ, സംഗീത സാന്ദ്രമായ ദിനങ്ങൾ, അതിനു ലഭിച്ച വിജയം, പിന്നീടുള്ള സിനിമാജീവിതം, കലാലയ കാലങ്ങൾ മറക്കാത്ത കരിനീല കണ്ണുകൾ, തുറന്നു പറയാതെ പോയ മനസ്സിലെ വിങ്ങൽ, സ്വപ്ന ത്തിലെ തേനിയാത്ര മധുരവീരൻ കോവിലിനടുത്തു നിന്നു യാത്രയയച്ച രാസാത്തി എന്ന തമിഴ് സുന്ദരി,
സുധിയെന്ന കൂട്ടുകാരൻ , ഹൃദയത്തിൽ നൻമ ഉള്ള മൃണാളിനി ഇവരെല്ലാം തന്നെ മനസ്സിനോടു ചേർന്നു നിൽക്കുന്ന വർ തന്നെ.
നമുക്കു ചുറ്റും കാണാൻ കഴിയുന്നവർ .
ഓരോ അനുഭവങ്ങൾക്കും വരച്ച ചിത്രങ്ങളുടെ ചേർച്ച പറയാതെ വയ്യ. രചനയോട് അലിഞ്ഞുചേർന്ന ചിത്രങ്ങൾ എല്ലാം മനോഹരം. ഇന്ദ്രനീലം നവരത്നങ്ങളിൽ ഒന്നു തന്നെയാണ്.
ഇനിയും ഒരു എഴുത്തിനായി കാത്തി രിക്കുന്നു. എല്ലാം ഭംഗിയായി നടക്കട്ടെ🙏🙏🙏🙏
Nalla rasamaayi vaayichu pokavunna vidhathil manoharamaaya bhashayum ezhuthinte bhangiyum kondu vaayanakkarane pazhaya ormmakalilekku kootti kondu pokunna ee pusthakam theerchayayum vaayichirikkenda onnanu. Ezhuthinu kooduthal bhangi nalkunna chithrakaaranu abhinandana gal. Proud of you Kochettan.
I read the book indraneelam within no time.very interesting chapters and the language is simple but excellent. Anamika is presented in such a manner that it really very touching.
I read the book indraneelam within no time.very interesting chapters and the language is simple but excellent. Anamika is presented in such a manner that it really very touching.
KK യുടെ അനുഭവസമ്പത്തും, ഭാവനകളും, സ്വപ്നങ്ങളും ചേർത്തു നെയ്തെടുക്കുന്ന ഓരോ സൃഷ്ടികൾ കഥകളായും ലേഖനങ്ങളായും പിറവി എടുക്കുന്നു. അതിന് മകൂടോദാഹരണമാകുന്നു കടിഞ്ഞൂൽകുഞ്ഞാകുന്ന “ഇന്ദ്രനീലം”. കഥാരൂപേണ 15 എണ്ണം ഒന്നിനൊന്നു വ്യത്യസ്തങ്ങളായി, പ്രതിപാദിച്ചിരിക്കുന്നു ഇന്ദ്രനീലം എന്ന ആദ്യ സമാഹാരം. അത് വിജയക്കൊടി പറത്തുന്നു. KK ൽ ഒളിഞ്ഞുകിടന്നിരുന്ന എഴുത്തുകാരന്റെ രംഗപ്രവേശനം ഏവരും അറിയുന്നതിന് എത്രയോ മുൻപേ തന്നെ നല്ലൊരു സുഹൃത്തായി എനിക്ക് അറിയാൻ കഴിഞ്ഞു, സംഗീതാഭിനിവേശവും. അത് ഞാൻ തികഞ്ഞ അഭിമാനത്തോടെ സ്മരിക്കുന്നു. “സ്നേഹമാണഖില സാരഭൂമിയിൽ ” എന്ന കവിവാക്യത്തെ അടിവരയിട്ട് വിശ്വസിക്കുന്ന KK യുടെ രചനകളിലെല്ലാം പ്രണയത്തിന്റെയും വികാരങ്ങളുടെയും വേലിയേറ്റങ്ങൾ വായനക്കാർക്ക് അനുഭവപ്പെടാം. അതായിരിക്കാം വിജയവും, മനസ്സിന്റെ ചെറുപ്പവും. ഇനിയുമിനിയും സൃഷ്ടികൾ ഭവിക്കട്ടെ!വൈവിധ്യമാർന്നാ, കഴിവുകളുടെ ചിറകുകൾ വീശി വാനോളം പറന്നുയരട്ടെ! സുഹൃത്തേ! അഭിനന്ദനങ്ങൾ!!!
Indraneelam evoked the good old times we spent together in Cherplasseri and also at the estate in vandiperiyar. It was really nostalgic. Your writing is simple and poetic at times.
While reading Indraneelam, memory goes back to my school days (cherplacherry school in the early 60’s) and the happenings around. Being a member from a very famous respectable Tharavad KK ( Son of late PG Menon) has seen an experienced many of the customs & rituals prevailing then during various festivals and temple ulsavams, hence he could be able narrate those things in a picturesque manner which makes interesting for the readers. His association during the journeys with the recording studios shows his passion towards music. As a whole I would say the romance with suspense “Indraneelam” is a good reading treat especially for the Valluvanadans.
Keep going your talent KK. My congratulations & Best wishes
Namasthe KK…..🙏 Indraneelam….ആ പേരു..പോലെ തന്നെ.. മനോഹരമായ ഒരു പുസ്തകം…ഇതിലെ ചില ഓർമ്മക്കുറിപ്പുകൾ നേരത്തെ വായിച്ചിട്ടുണ്ടെങ്കിലും ഒരു തരിപൊലും … മുഷിപ്പ് തോന്നാതെ അത് വീണ്ടും KK യോടൊപ്പം സഞ്ചരിക്കാൻ.. ആഗ്രഹം തോന്നി.. വായിച്ചു 😍KK അനാമികയും, മൃണാളി നിയും ഒക്കെ KK യുടെ ഭാവനാ സൃഷ്ടികളാണെന്നു തോന്നുകയില്ല വായിക്കുമ്പോൾ.. കാരണം അവരുടെ ആ വ്യക്തിത്വത്തിന്റെ പ്രഭാവം നമ്മളിലും ഒരു ചലനം സൃഷ്ടിക്കുന്നുണ്ട്… ഈ കഥകളിലൊക്കെ KK യിലെ ഒരു തിരകഥ കൃത്തിനെയും സംവിധായകനെയുമൊക്കെ പ്രകടമായി അറിയാൻ കഴിയുന്നു വായനക്കാരന് 😍പിന്നെ ഇന്ദ്രനീലം വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഇപ്പോഴും ഉടക്കി നിൽക്കുന്ന… കഥ..മണിമംഗലം തറവാട്ടിലെ . ദേവദത്തനും അദ്ദേഹത്തെ പ്രണയിച്ച രാജലക്ഷ്മി യും മാണ്….ശരിക്കും ഒരു നോവുപോലെയുണ്ട് ഇപ്പോഴും… ഉള്ളിൽ.. ഇക്കണ്ടു നായർ നെ പോലെ പണ്ടുള്ള മനുഷ്യരുടെ അന്ധ വിശ്വാസങ്ങളും, അതിനോട് ചേർത്തുവച്ച അനാചാരങ്ങളും ഒന്നും ഇന്ന് ഇല്ലല്ലോ എന്ന് ആലോചിച്ചപ്പോൾ ഈ കാലഘട്ടത്തിന്റെ ഒരു നന്മ ഓർത്തു സന്തോഷം തോന്നി….അതുപോലെ മനസ്സിനെ തൊട്ട ഒരു നിമിഷം സുധി എന്ന പ്രിയ സുഹൃത്തിന്റെ സാനിധ്യം, പിന്നെ KK യുടെ സ്നേഹനിധിയായ അച്ഛമ്മ, അനശ്വര അതുല്യ പ്രതിഭകളായ ഒടുവിൽ, ബിച്ചൂതിരുമല ,പൂതേരി രഘുകുമാർ, ഇവരൊക്കെ ശരിക്കും കണ്ടു സന്തോഷമായി.. KK യുടെ കഥ പറയുന്ന ആ മികവിലൂടെ.. 🙏അതുപോലെ വള്ളുവനാടൻ. ഗ്രാമങ്ങളിലെ ഓരോ ആഘോഷങ്ങളും……അതിനു മിഴിവേകുന്ന ചിത്രങ്ങളും 👌KKyude ഓർമകളിലൂടെ KKയോ ടൊപ്പം…’ഇന്ദ്രനീല’-ത്തിലൂടെ സഞ്ചരിക്കാൻ സാധിച്ചതും.. ഇതിൽ “തമ്മിൽ കണ്ടപ്പോൾ’ എന്നതിൽ പരാമർശിച്ചിരിക്കുന്ന അങ്ങയുടെ വരികൾ ‘സ്വപ്നങ്ങളും മോഹങ്ങളും ‘ഈ അടുത്ത് അങ്ങയുടെ തന്നെ ഈണം പകർന്നു ഒരു ഗാനമാക്കി പുറത്തിറക്കിയപ്പോൾ.. അതിനു ശബ്ദം കൊടുക്കാൻ…. ജീവൻ നൽകാൻ.. ഭഗവാൻ എന്നെയും നിശ്ചയിച്ചല്ലോ എന്ന പുണ്യം ഒരു സൗഭാഗ്യമായി തന്നെ കരുതുന്നു 🙏ഒപ്പം KK യുടെ ഇന്ദ്ര നീലം …. ഓർമകുറിപ്പു കളിൽ.. ഒരു രത്‌നമായി തന്നെ.. ഭവിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു …🙌❤️ഒപ്പം KK എഴുതുന്ന ഒരു കഥ ചലച്ചിത്ര മായി… വളരെ പെട്ടെന്ന് തന്നെ കാണാനും ഒരു ആഗ്രഹം….അതിനായും ഹൃദയം നിറഞ്ഞ ആശംസകൾ 🙌🙌🙌ഹരിഓംതത് സത് 🙏❤️
25വർഷങ്ങൾക്കു മുൻപാണ് ഞാൻ KK മേനോൻ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് South Indin music industry നിയന്ത്രിക്കുന്ന തരത്തിൽ
അത്ര ഉന്നതസ്ഥാനത്തിരുന്ന വ്യക്തി ആയിരുന്നു. സിനിമ സംഗീതമേഖലകളിലെ സർവ്വരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഒരു ഗാനമേള ഗായകൻ മാത്രമായിരുന്ന എനിക്ക് തന്ന സ്നേഹവും പരിഗണനയും ഒരിക്കലും മറക്കാൻ കഴിയില്ല. ആ സ്നേഹബന്ധം ഇന്നും അതേപോലെ തുടരുന്നു. മേനോൻ സാറിന്റെ ഈ പുസ്തകത്തിലെ ഓരോ കഥകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെയും, പ്രണയത്തിന്റെയും ,സംഗീതത്തോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെയുമൊക്കെ പ്രതിഭലനങ്ങളാണ്. അദ്ദേഹത്തിന്റെ എഴുത്തിലുള്ള പ്രതിഭ എത്ര വലുതാണെന്നു വ്യക്തമാക്കുന്നതാണ് ഈ പുസ്തകം. പ്രണയത്തിനുവേണ്ടി സ്വയം ബലിയായ ദേവദത്തൻ ഒരു വേദനയായി ഇപ്പോഴും എന്നെ പിന്തുടന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഓരോ കഥകളിലെയും അനുഭവക്കുറിപ്പുകളിലെയും കഥാപാത്രങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നു.. ഇനിയും ഇതുപോലെയുള്ള നല്ല സൃഷ്ടികൾ മേനോൻസറിൽ നിന്നും ആഗ്രഹിക്കുന്നു..
കെ. കെ യുടെ ആദ്യ പുസ്തകം – ഇന്ദ്രനീലം – വലിയൊരു കൗതുകത്തോടെയാണ് കയ്യിലെടുത്തത്. രസകരമായി കഥ പറയുന്നൊരാളാണ് കെ.കെ. എന്നത് എനിക്ക് നേരിട്ട് അറിവുള്ളതാണ്. പക്ഷെ ഒരു സാഹിത്യ പ്രസിദ്ധീകരണമായി, ഒരു പുസ്തകമായി, അതും ഒന്നിലേറെ കഥകളുമായി കെ.കെ മുന്നിൽ നിൽക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നതേയില്ല.
ഒരദ്ധ്യായം വായിച്ചു തീരുന്നതിനു മുൻപ് അടുത്ത കഥയെന്തായിരിക്കുമെന്നറിയാൻ വല്ലാത്ത ഒരാകാംഷ കയറി വന്നു കൊണ്ടേയിരുന്നു.
അങ്ങനെ കഥകളിലൂടെ ഒരോട്ടമായിരുന്നു.
അടുത്ത വായനയിൽ ഓരൊന്നും മുഴുവനായിത്തന്നെ മനസ്സിരുത്തി വായിച്ചു പോകുവാൻ ഈയൊരു മുന്നൊരുക്കം എനിക്ക് ആവശ്യമായി വന്നു എന്നു പറയുന്നതാണ് ശരി.
അത് എഴുത്തിലെ രസഭംഗം കൊണ്ടല്ല, കെ. കെ യിലെ സാഹിത്യകാരനെ / കഥയെഴുത്തുകാരനെ ആദ്യമായി കാണാനുള്ള എന്റെ തിടുക്കം കൊണ്ടായിരുന്നു.
വളരെ കുറഞ്ഞ വാക്കുകളിൽ, അനുഗ്രഹാശിസ്സുകളോടെ മട്ടന്നൂർ പറഞ്ഞു വെച്ചതെല്ലാം സത്യം എന്നു തോന്നിപ്പിച്ചു എന്നതാണ് എന്റെ ആദ്യ വായന നൽകിയ അനുഭവം.
കെ. കെ യുടെ മനസ്സു പകർത്തിയ ജഗദീഷിന്റെ കവർ ചിത്രവും, കഥകൾക്കു ചേരുന്ന ഷൈജുവിന്റെ ചിത്രീകരണങ്ങളും നന്നായി.
ഇന്ദ്രനീലം എന്നല്ല, ഇന്ദ്രനീലങ്ങൾ എന്നു തന്നെ പറയാമെന്നു തോന്നുന്നു കഥകളെക്കുറിച്ച്.
പതിനഞ്ചു കഥകളിൽ ഇമേജറികൾ കൊണ്ടു സമ്പന്നമായ
മുപ്പതിലേറെ തിരക്കഥകൾ ഉറങ്ങുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഗൃഹാതുരതയുടെ മനസ്സുലയ്ക്കുന്ന സ്നേഹ നിമിഷങ്ങൾ കഥകളുടെ പൊതു സ്വഭാവമോ ആകർഷണമോ ആയി അനുഭവപ്പെട്ടു.
വിശദമായ വായന പുതിയ അനുഭവങ്ങൾ നൽകിയേക്കാം.
കഥകളിലൂടെ വീണ്ടും നടക്കട്ടെ…
ആദ്യ വായനയ്ക്കു ശേഷം
ഒറ്റ വാക്കിൽ ഒരു അഭിപ്രായം പറഞ്ഞാൽ, കെ. കെ.,
അഭിമാനാർഹം,
അനുമോദനാർഹം,
ധന്യമായ ഈ ചുവടുവെയ്പ്.
വിശദമായി, മനസ്സിരുത്തി വായിച്ച് ഒരാസ്വാദനക്കുറിപ്പും എനിക്ക് എഴുതണമെന്നുണ്ട്.
വീണ്ടും കഥകളിലേക്ക് പോയി വരട്ടെ….