സത്യജിത് റേയുടെയും ജയറാം രമേശിൻ്റെയും രചനകൾ

ചിത്രസേനൻ എൻ.ഇ

3 കിരണങ്ങൾ 

ജീവിതത്തിലൂടെയും തത്ത്വചിന്തയിലൂടെയും കൃതികളിലൂടെയും സവിശേഷമായ സൗന്ദര്യാത്മക സംവേദനക്ഷമത കാഴ്ചവച്ച മഹാനായിരുന്നു സത്യജിത് റേ. അദ്ദേഹം ഇന്ത്യൻ സിനിമയെയും കലയെയും സാഹിത്യത്തെയും പുതിയ ഉയരത്തിലെത്തിച്ചു. ഡിസൈനർ, മ്യൂസിക് കമ്പോസർ, ഇല്ലസ്‌ട്രേറ്റർ, കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഘലകളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അദ്ദേഹം .
വായനക്കാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന റേ
സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു ഫെലുദ, മാവെറിക് ശാസ്ത്രജ്ഞനായ പ്രൊഫസർ ഷോങ്കു- എന്നിവർ. അദ്ദേഹത്തിന്റെ

ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ച്, പുറത്തിറക്കിയ  പുസ്തകമാണ്  “3കിരണങ്ങൾ “. ദി പെൻഗ്വിൻ റേ ലൈബ്രറി സീരീസിലെ ആദ്യ പുസ്തകമാണ് ഈ കഥകൾ. പ്രസിദ്ധീകരിക്കാത്ത കൃതികൾ, ആത്മകഥാപരമായ രചനകൾ, റേയുടെ ചിത്രീകരണങ്ങൾ എന്നിവയ്ക്കൊപ്പം നാൽപതിലധികം കഥകളും കവിതകളും ഉള്ള ഈ വാല്യം റേയുടെ സൃഷ്ടിപരമായ പ്രതിഭയെക്കുറിച്ചുള്ള സവിശേഷമായ കാഴ്ച നൽകുന്നു.

3 Rays: Stories from Satyajit Ray.  Penguin Publishers. Rs: 799.00

The Light of Asia:The Poem That Defined   THE BUDDHA

1879 ൽ ആദ്യമായി പ്രസിദ്ധീകരിച്ച സർ എഡ്വിൻ അർനോൾഡിന്റെ ഇതിഹാസകാവ്യമാണ് ലൈറ്റ് ഓഫ് ഏഷ്യ. ശ്രീബുദ്ധന്റെ ജീവിതവും ദർശനവും ലോകത്ത് സുപരിചതമാക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് ഈ പുസ്തകത്തിന് ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് തന്നെ പുസ്തകം ബെസ്റ്റ് സെല്ലർ ആയിരുന്നു. ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവദ് ഗീത എഡ്വിൻ അർനോൾഡ് പരിഭാഷപ്പെടുത്തിയ എഡിഷൻ ആയിരുന്നു. എഡ്വിൻ അർനോൾഡിന്റെയും Light of Asia യുടേയും ചരിത്രം മുൻ കേന്ദ്ര മന്ത്രി ജയറാം രമേശ് “The Light of Asia:The Poem That Defined THE BUDDHA” എന്ന പേരിൽ പെൻഗ്വിൻ പബ്ളിഷേഴ്സ്  വഴി  പുറത്തിറക്കിയിട്ടുണ്ട്.

പല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന എഡ്വിൻ അർനോൾഡ് പൂനയിലെ പ്രശസ്തമായ ഡെക്കാൻ കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ ആയിരുന്നു. ബുദ്ധന് ജ്ഞാനോദയം ഉണ്ടായ ബുദ്ധഗയ എന്ന ക്ഷേത്രത്തേ സംബന്ധിച്ച് ഇന്നത്തെ അയോധ്യയിലെതിന് സമാനമായ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഹിന്ദുക്കളും ബുദ്ധഭിക്ഷുക്കളും തമ്മിലായിരുന്നു ഇത് . ഈ പ്രശ്നത്തിൽ അർനോൾഡിന്റെ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൻ്റെ അവകാശം 1953 ൽ തികച്ചും സമാധാനപരമായി ബുദ്ധഭിക്ഷുക്കൾക്ക് തന്നെ ലഭിക്കാൻ ഇടയാക്കി. ഇതേക്കുറിച്ച് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ദലൈലാമ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വ്യക്തമായി പുസ്തകത്തിലും പറയുന്നുണ്ട്. പുസ്തകവുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിൽ അർനോൾഡിന്റെ പുതിയ തലമുറയിലെ അംഗങ്ങളെ പറ്റിയുള്ള സൂചന ലഭിക്കുകയുണ്ടായി. അതേ പറ്റി വിശദമായി പ്രതിപാദിക്കുന്നതാണ് അവസാന അധ്യായം.

The Light of Asia:The Poem That Defined THE BUDDHA. Penguin Publishers (2021). RS: 799.00

Leave a Reply

Your email address will not be published. Required fields are marked *