ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ ബാലസാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്ക്കാരങ്ങൾ നൽകിവരുന്നത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങൾ.
കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ. ഷീജ (അമ്മമണമുള്ള കനിവുകൾ),
കവിത വിഭാഗത്തിൽ മനോജ് മണിയൂർ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി. രാമൻകുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം),
ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി (മാർക്കോണി) എന്നിവര്‍ക്കാണ് പുരസ്ക്കാരം.
വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ സുധീർ പി. വൈ. (ഖസാക്കിലെ തുമ്പികൾ), നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ) എന്നിവരാണ് പുരസ്ക്കാരങ്ങൾക്ക് അർഹരായത്. പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്ന തീയ്യതി പിന്നീട് അറിയിക്കും.