വയലാർ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്

സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024 ലെ വയലാർ രാമവർമ്മ  മെമ്മോറിയൽ സാഹിത്യ അവാർഡ് ലഭിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. തിരുവനന്തപുരത്ത് നടന്ന പുരസ്ക്കാര നിർണയ കമ്മിറ്റിയുടെ യോഗത്തിൽ  ബെന്യാമിൻ, പ്രൊഫ. കെ.എസ്. രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *