സ്ക്കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബുകൾ

സ്ക്കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാകുന്നു. ലാബുകളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലാബുകൾ സ്ഥാപിക്കുന്നത്. എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിക്കുക. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജലഗുണനിലവാര പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തില്‍ രണ്ട് ,ബാലുശ്ശേരി മണ്ഡലത്തില്‍ അഞ്ച് പേരാമ്പ്ര മണ്ഡലത്തില്‍ 10 വീതം സ്‌കൂളുകളിലും ലാബ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതു കൂടി പൂര്‍ത്തി
യാകുമ്പോള്‍ ജില്ലയില്‍ 29 ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ സജ്ജമാകും.

ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത/ ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ്.
ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ
മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഈ മേഖലയിലെ വാഗ്ദാനം കൂടിയാണെന്നും ശുദ്ധമായ ജലം ഉപയോഗിക്കേണ്ടത് ജലജന്യ രോഗങ്ങള്‍ തടയുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ മണ്ഡലം മുന്‍ എം.എല്‍. എ. വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറിയും പദ്ധതി

നിര്‍വ്വഹണം നടത്തിയ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എംഡിയുമായ പ്രണബ് ജ്യോതിനാഥിന്റെ സന്ദേശം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിബിന്‍ ഗിരി യോഗത്തില്‍ വായിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നിലവില്‍ ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചിട്ടുള്ളത് ബേപ്പൂര്‍ മണ്ഡലത്തില്‍ രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി, ഫറോക്ക് ഗവ.ഗണപത് ഹയര്‍സെക്കണ്ടറി, കടലുണ്ടി സി.എം ഹയര്‍സെക്കണ്ടറി, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളുകളിലും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്, കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ജി . എച്ച് . എസ് . എസ് സ്‌കൂളുകളിലും, കുന്ദമംഗലം മണ്ഡലത്തില്‍ കുന്ദമംഗലം ജി.എച്ച് . എസ്.എസ് . ഇരിങ്ങല്ലൂര്‍ ജി.എച്ച് . എസ്.എസ് സ്‌കൂളുകളിലും കൊയിലാണ്ടി മണ്ഡലത്തില്‍ പയ്യോളി ജി.വി.എച്ച് എസ് എസ്, കൊയിലാണ്ടി ജി.വി.എച്ച്. എസ്.എസ് എന്നിവിടങ്ങളിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *