വാട്ടര്‍ എ.ടി.എം കൗണ്ടറുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വാട്ടർ എ.ടി.എം. തൃശ്ശൂർ മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസിലാണിത്. വാര്‍ഷിക പദ്ധതിയി ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി വാട്ടര്‍ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കുന്ന വാട്ടര്‍ എ.ടി.എമ്മിൽ ഒരു രൂപക്ക് ഒരു ലിറ്ററും, 5 രൂപക്ക് 5 ലിറ്ററും ശുദ്ധീകരിച്ച വെള്ളം ലഭിക്കും.

പഞ്ചായത്തിലെ കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 5 ലക്ഷം രൂപയാണ് അടങ്കല്‍ തുക. പഞ്ചായത്ത് പരിധിയില്‍ ആദ്യമായാണ് വാട്ടര്‍ എ.ടി.എം നിലവില്‍ വരുന്നത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സരിത സുരേഷ്, ആരോഗ്യ കാര്യസമിതി ചെയര്‍മാന്‍ കെ.യു.വിജയന്‍, വികസന കാര്യ സമിതി  ചെയര്‍മാന്‍ കെ.പി. പ്രശാന്ത്, സെക്രട്ടറി റെജി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.