കണ്ണൂർ ജില്ലയിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ ജില്ലയിലെ എടക്കാട്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, തലശ്ശേരി ബ്ലോക്കുകളിൽ  വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിനു വേണ്ടിയാണിത്.
രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെ.വി.സി. രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 18ന് രാവിലെ11മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.

Leave a Reply

Your email address will not be published. Required fields are marked *