ഡോക്ടർമാരുടെ 31ഒഴിവിൽ നിയമനം നടത്തുന്നു
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യവകുപ്പില്‍ 57525 രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്ക്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള എം.ബി.ബി.എസ്. ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റർ ചെയ്യണം.
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആൻ്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ 2025 ജനുവരി 28ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.