മെഡി.കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടക്കും. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2528855, 2528055.