സംസ്ഥാനത്ത് റോബോട്ടിക് സർജറി കൊണ്ടുവരും-മന്ത്രി വീണാജോർജ്
ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. കേരളത്തിൽ റീജ്യണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിക്കാൻ കഴിയും. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് എറ്റവും കൂടുതൽ സൗജന്യ ചികത്സാ നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനായി ആയിരത്തി നാനൂറ് കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. നവകേരളം കർമപദ്ധതി-2 ന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതിയിലൂടെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വാർഷിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. ഹെൽത്ത് സെന്റർ പരിസരത്ത് ചേർന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം. പി. മുഖ്യാതിഥിയായി.