മെഡി.കോളേജ് ഇ.എൻ.ടി യിൽ അത്യാധുനിക എൻഡോസ്കോപ്പ് 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിൽ ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ- ലാരിങ്കോസ്കോപ്പ്- സ്ട്രോബോസ്കോപ്പ് മെഷീൻ സ്ഥാപിച്ചു. അമേരിക്കൻ നിർമ്മിത മെഷീൻ ആണിത്. 25 ലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചത്.

മുതിർന്നവരിലും കൊച്ചു കുട്ടികളിലും ഉണ്ടാകുന്ന ഒച്ചയടപ്പും ശബ്ദത്തിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണ്ണയം സുഗമമാക്കുന്നതിന് ഈ മെഷീൻ സഹായിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

വിവിധ കാരണങ്ങളാൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികളെ ഫ്ലെക്സ്ബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ് മുഖേന ഫ്ളക്‌സിബിള്‍ എൻഡോസ്കോപിക് ഇവാല്യുവേഷന്‍ ഓഫ് സൊളോവിങ് (എഫ്.ഇ.ഇ.എസ്)പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്താന്‍ കഴിയും. പ്രധാനമായും ക്യാൻസർ രോഗബാധിതരിലും പക്ഷാഘാതം സംഭവിച്ചവരിലും ഉണ്ടാകാറുള്ള തൊണ്ടയിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും.

രോഗികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗുണനിലവാരമുള്ള ചികിൽസാ  സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരത്തിലുള്ള പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിലൂടെ എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *