എറണാകുളം മെഡി.കോളേജില്‍ റെറ്റിനൽ ലേസർ മെഷീൻ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിൽ റെറ്റിനൽ ലേസർ മെഷീൻ സ്ഥാപിച്ചു. ഇതു കൊണ്ടുള്ള ന്യൂതന ചികിത്സ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നൽകുന്നതിനും റെറ്റിനൽ രോഗികൾക്ക് ലേസർ ചികിത്സ നടത്താനും ഈ മെഷീൻ കൊണ്ട് സാധ്യമാണ്. 25ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരുന്ന nസംവിധാനം ഹോസ്പിറ്റലിന്റെ തനത് ഫണ്ടിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്.
റെറ്റിനൽ ലേസർ ചികിത്സയ്ക്ക് ചെലവേറിയ സാഹചര്യത്തിൽ സാധാരണക്കാരായ രോഗികൾക്ക് മെഡിക്കൽ കോളേജ് മിതമായ നിരക്കിലാണ് ഈ ചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത് നേത്ര രോഗികൾക്ക് ആശ്വാസകരമാകുന്ന റെറ്റിനൽ ലേസർ മെഷിൻ സൗകര്യം നേത്ര രോഗ ചികിത്സ വിഭാഗത്തിലെ അനിവാര്യമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.