മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ ഓഫീസര്‍/ കാഷ്വലിറ്റി മെഡിക്കല്‍ ഓഫീസര്‍ (കരാര്‍ നിയമനം):- യോഗ്യത: എം.ബി.ബി.എസ്,  ടി.സി.എം.സി രജിസ്‌ട്രേഷന്‍/ദി കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിന്‍ കേരള സ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ശമ്പളം മാസം 50,000 രൂപ. പ്രായ പരിധി 1.06.2024 ന് 62 വയസില്‍ താഴെ.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഗൈനക്കോളജി, ഡെര്‍മറ്റോളജി, പള്‍മണോളജി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി):- യോഗ്യത: എം. ബി. ബി. എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, ടി.സി .എം .സി രജിസ്‌ട്രേഷന്‍ ഫോര്‍ എം. ബി. ബി. എസ് ആന്റ് പോസ്റ്റ് ഗ്രാജ്വേഷന്‍.  ശമ്പളം  മാസം 78,000 രൂപ. പ്രായ പരിധി 1.06.2024 ന് 62 വയസില്‍ താഴെ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, വയസ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 14ന് രാവിലെ 10 ന് അര്‍ബന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്റര്‍ തേവര,  ഫിഷറീസ് സ്‌കൂളിന് എതിര്‍വശം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *