‘അവള്‍ക്കൊപ്പം ജീവനി’ വനിതാ ഫിറ്റ്നനസ് സെൻ്റർ മാതൃകയാവുന്നു
വനിതകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘അവള്‍ക്കൊപ്പം ജീവനി’ വനിതാ ഫിറ്റ്‌നസ് സെന്റര്‍ മാതൃകയാവുന്നു. നൂതന വ്യായാമ ഉപകരണങ്ങൾ ഇവിടെയുണ്ട്. അരുവിക്കരയിലെ സെൻ്റർ
പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ നേടിയത് മികച്ച പങ്കാളിത്തമാണ്. ഫിറ്റ്നസ് സെന്ററിലൂടെ സ്ത്രീകളിലെ ജീവിതശൈലി രോഗനിയന്ത്രണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിടുന്നു. ഇവിടെ നിലവില്‍ 56 അംഗങ്ങളാണുള്ളത്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും, വൈകുന്നേരം നാലര മുതല്‍ ഏഴ് മണി വരെയുമാണ് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിദഗ്ധയായ ട്രെയിനറുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. സ്റ്റാറ്റിക് ബൈക്ക്, ട്രെഡ് മില്‍, സ്മിത്ത് മെഷീന്‍, ബെഞ്ച് പ്രസ് തുടങ്ങിയ നൂതന വ്യായാമ ഉപകരണങ്ങള്‍ ഇവിടെ സജ്ജീക്കരിച്ചിട്ടുണ്ട്. അഡ്മിഷന് 200 രൂപയും പരിശീലന ഫീസ് 300 രൂപയുമാണ്.