എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വെക്കൽ  ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുന്നു. വൃക്കമാറ്റിവെക്കൽ  ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗകര്യം ഒരുക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്.

വെന്റിലേറ്റര്‍, അള്‍ട്രാസൗണ്ട് മെഷീന്‍, ഡയാലിസിസ് മെഷീന്‍, ഡെഫിബ്‌റില്ലേറ്റര്‍, അനസ്‌തേഷ്യ മെഷീന്‍, വീഡിയോ ലാറിംഗോസ്‌കോപ്പ്, 3ഡി ലാപ്രോസ്‌കോപ്പ്, ഒ.ടി. ടേബിള്‍, ക്യാമറ ഹെഡ്, സ്‌പോട്ട് ലൈറ്റ്, ഹാര്‍മോണിക് മെഷീന്‍, കോട്ടറി മെഷീന്‍, ഐ.സിയു കോട്ട് മോഡല്‍ സി തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.