തിരുവനന്തപുരം മെഡി.കോളേജിൽ ജൂനിയർ റെസിഡന്റ്: അഭിമുഖം 30ന്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം.
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ സെപ്റ്റംബർ 30 ന് രാവിലെ 11നാണ് അഭിമുഖം.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 29 ന് വൈകിട്ട് മൂന്നിനു മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ അപേക്ഷകരുടെ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.