വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഇടുപ്പ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം
വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഇടുപ്പ് സന്ധി മാറ്റിവെ ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. പൊഴുതന സ്വദേശിനിയായ 71 വയസുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്.
രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവെ ക്കൽ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവെക്കൽ നടത്തിയിരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.