ഒറ്റ ദിവസം 28 ഹെർണിയ ശസ്ത്രക്രിയകൾ നടത്തി  എറണാകുളം ജനറൽ ആശുപത്രി

സർജറി വിഭാഗം തലവനായ ഡോ സജി മാത്യു ഇതുവരെ 6250 ശസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്തിട്ടുള്ളത്

24 മണിക്കൂറിൽ 28 ഹെർണിയ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറൽ ആശുപത്രി ചരിത്രം കുറിച്ചു. താക്കോൽദ്വാര ശസ്ത്ര ക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകൾ ചെയ്തത്. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ. സജി മാത്യു, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ മധു, ഡോ. സൂസൻ, ഡോ.രേണു, ഡോ.ഷേർളി എന്നിവർ അടങ്ങുന്ന ടീമാണ് സർജറിക്ക് നേതൃത്വം നൽകിയത്.

ശസ്ത്രക്രിയകളിൽ താക്കോൽദ്വാര ശസ്ത്രക്രിയക്കാണ് ഇക്കാലത്ത് വലിയ പ്രാധാന്യമുള്ളത്. ലഘുവായ സർജിക്കൽ ഇൻസിഷൻ മതിയാകും എന്നതും അണുബാധ സാധ്യത കുറയും, വീണ്ടും ഹെർണിയ ഉണ്ടാകാൻ ഉള്ള സാധ്യത വിരളം, ആശുപത്രി വാസം കുറയും എന്നിവ താക്കോൽദ്വാര ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. എറണാകുളത്തേയും സമീപപ്രദേശങ്ങളിലെ രോഗികളിൽ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സർജറികൾ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതിൽ പത്ത് ശതമാനവും ലാപ്രോസ്കോപ്പിക് സർജറിയാണ്. സർജറി വിഭാഗം തലവനായ ഡോ സജി മാത്യു ഇതുവരെ 6250 ശസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്തിട്ടുള്ളത്.

ഇതിൽ 2100 എണ്ണം ലാപ്രോസ്കോപ്പിക് ആണ്. കൂടാതെ വേറെയും ക്യാൻസർ അനുബന്ധ സർജറികളും  ഇരുന്നൂറിലധികം വിപ്പിൾ സർജറികളും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനുകരണീയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ സജി മാത്യുവിനേയും സർജറി വിഭാഗത്തേയും ഒപ്പം അനസ്തേഷ്യ വിഭാഗത്തേയും ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷ. ആർ അഭിനന്ദിച്ചു. ഈ ചരിത്രനേട്ടത്തിൽ ഡോ. സജി മാത്യുവിനേയും സർജറി വിഭാഗത്തേയും ഒപ്പം അനസ്തേഷ്യ വിഭാഗത്തേയും മന്ത്രി പി.രാജീവ് അഭിനന്ദിച്ചു:

One thought on “ഒറ്റ ദിവസം 28 ഹെർണിയ ശസ്ത്രക്രിയകൾ നടത്തി  എറണാകുളം ജനറൽ ആശുപത്രി

  1. Heartiest congratulations to the team of doctors and support staff… Great achievement for others to take inspiration..
    God bless.

Leave a Reply

Your email address will not be published. Required fields are marked *