ഗുരുവായൂർ ദേവസ്വം ആനകളുടെ സുഖചികിത്സയ്ക്ക് സമാപനം
ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവന്ന വാർഷിക സുഖചികിത്സ സമാപിച്ചു. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സന്നിഹിതനായി. ദേവസ്വം കൊമ്പൻ ഗോപി കണ്ണന് ഔഷധ ഉരുള നൽകിയായിരുന്നു സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവരും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, എം.രാധ, അസി.മാനേജർ കെ.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു. ജുലായ് ഒന്നിന് മന്ത്രി ജെ.ചിഞ്ചുറാണിയാണ് സുഖചികിത്സ ഉദ്ഘാടനം ചെയ്തത്.
3690 കിലോ അരി,1230 കിലോ ചെറുപയർ / മുതിര,1230 കിലോ റാഗി,123 കിലോ അഷ്ട ചൂർണ്ണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിച്ചത്. വാർഷിക സുഖചികിത്സക്കായി 12.5 ലക്ഷം രൂപയാണ് ചെലവ്.
ॐ