ഗവ.ഡൻ്റൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ ഡൻ്റൽ കോളജിലെ കമ്മ്യൂണിറ്റി ഡൻ്റിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്മ്യൂണിറ്റി ഡൻ്റിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി 18-40. താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.




















