ആയുർവേദ മെഡിക്കൽ ഓഫീസ൪ ഒഴിവ്
തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയു൪വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസ൪ (കൗമാരഭൃത്യം) തസ്തികയിൽ 1455 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ബി.എ.എം.എസ് ബിരുദവും കൗമാര ഭൃത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂ൪ എന്നീ ജില്ലകളിലെ ഉദ്യോഗാ൪ഥികൾക്ക് അപേക്ഷിക്കാം.
എറണാകുളം പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിലോ എല്ലാ സ൪ട്ടിഫിക്കറ്റുകളും സഹിതം ഡിസംബ൪ 24 ന് മുമ്പ് ഹാജരാകണം.