ഓഡിയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു
മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിനായി ഓഡിയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി നവംബർ ഏഴിന് മൂന്നു മണി മുതൽ തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലെ ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനും വേണം. ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ്സ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനന തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487 2325824