ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് നിയമനം
ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എല്‍.പി./ എം.എ.എസ്.എല്‍.പി.) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
20നും 40നു മധ്യേ പ്രായമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367