ആലപ്പുഴ മെഡി.കോളേജിൽ അസി. പ്രൊഫസര്‍ ഒഴിവുകൾ

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്തികയിൽ നാല് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താല്‍പ്പര്യമുളളവര്‍ മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന  രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 16ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന്  ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0477 228201