നാടിൻ്റെ രുചിയുമായി കുളത്തൂര്‍ കുത്തരി വിപണിയിൽ

നാട്ടിലെ പാടശേഖരത്തിൽ നിന്ന് നെല്ല് സംഭരിച്ച് സ്വന്തമായി അരി ഉത്പാദിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ‘കുളത്തൂര്‍ കുത്തരി’ എന്ന പേരില്‍ വില്‍പന നടത്തുന്ന അരിയുടെ വിതരണോദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍. എ. നിര്‍വ്വഹിച്ചു. കുളത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നെല്ലിക്കോണം പാടശേഖരത്തില്‍ നിന്ന് സംഭരിച്ച നെല്ല് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കുത്തരിയാക്കുകയും കുളത്തൂര്‍ കുത്തരി എന്ന ബ്രാന്‍ഡില്‍ പ്രാദേശികമായി വിപണിയില്‍ എത്തിക്കുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഒരു കിലോ അരിക്ക് 50 രൂപയാണ് വില. ഇതിന്റെ ലാഭവിഹിതം പാടശേഖര സമിതിക്കാണ് ലഭിക്കുക. 10 ഹെക്ടര്‍ നെല്‍പ്പാടത്താണ് നിലവില്‍ നെല്ല് കൃഷി ചെയ്തിരിക്കുന്നത്. ഇത് തുടര്‍പദ്ധതിയായി കൊണ്ടുപോകാനാണ് കൃഷിഭവന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാര്‍ജ്ജുനന്‍ അദ്ധ്യക്ഷത വഹിച്ചു.