മധുരമൂറും ഗുലാബ് ജാമൂൻ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

മധുരമൂറുന്ന സ്വാദിഷ്ടമായ ഗുലാബ് ജാമൂൻ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം. വിപണിയിൽ കിട്ടുന്നതിൻ്റെ കാൽ ഭാഗം തുക മുടക്കിയാൽ മാത്രം മതി നമ്മുടെ അടുക്കളയിൽ ഗുലാബ് ജാമൂൻ റെഡി.

ആവശ്യമായ ചേരുവകൾ: ഒരു കപ്പ് പാൽപ്പൊടി, 4 ടേബിൾസ്പൂൺ മൈദ,  രണ്ട് ടേബിൾ സ്പൂൺ നെയ്യ്,  ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, പഞ്ചസാര ഒരു കപ്പ്‌, തിളപ്പിച്ച് ആറ്റിയ പാൽ 4 ടേബിൾ സ്പൂൺ,  രണ്ട്  എലക്കായ

തയ്യാറാക്കുന്ന വിധം: പാൽപ്പൊടിയിൽ മൈദ, നെയ്യ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം പാൽ ഒഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക.ഇത് പത്ത് മിനിട്ട് വെച്ച ശേഷം വീണ്ടും നന്നായി കുഴച്ച്ചെറിയ ഉരുളകളാക്കുക. തുടർന്ന് തിളപ്പിച്ച എണ്ണയിലിട്ട് മെല്ലെ

ഇളക്കി കൊടുക്കണം. ഉരുള തവിട്ട് നിറത്തിലാകുമ്പോൾ  അരിപ്പ കൊണ്ട് എടുത്ത് എണ്ണ വാർന്നു പോകാൻ വെക്കണം. ഉരുള പത്തു മിനുട്ട് വെക്കുന്ന സമയത്ത് പഞ്ചസാരപ്പാവ് ഉണ്ടാക്കാം. ഒരു കപ്പ് പഞ്ചസാര തവയിലിട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് ചെറിയ തീയിൽ ഇളക്കി പഞ്ചസാരപ്പാവ് 

ഉണ്ടാക്കുക. ഇതിൽ ഏലക്കാപ്പൊടി ചേർത്തു കൊടുക്കണം. പഞ്ചസാരപ്പാവ് വിരലിൽ ഒട്ടുന്ന രീതിയിലാകുമ്പോൾ അടുപ്പിൽ നിന്ന് എടുക്കാം. പിന്നീട്  ഈ പഞ്ചസാരപ്പാവിലേക്ക് ഉരുള ഓരോന്നായി ഇട്ട ശേഷം മെല്ലെ ഇളക്കി രണ്ട് മണിക്കൂർ വെക്കുക. ഗുലാബ് ജാമൂൻ തയ്യാറായി കഴിഞ്ഞു. തണുത്തു കഴിഞ്ഞാൽ രുചി നോക്കാം. ഇത് ഒരാഴ്ചയോളം സൂക്ഷിച്ചു വെക്കാം.

Leave a Reply

Your email address will not be published. Required fields are marked *