ഓര്‍മ്മശക്തി കൂട്ടാന്‍ നെല്ലിക്ക

ഡോ.എം.ഹര്‍ഷ

പ്രകൃതിയുടെ വരദാനമായ നെല്ലിക്ക വിറ്റാമിനുകളുടെ അക്ഷയ ഖനിയാണ്. ഓര്‍മ്മശക്തി കൂട്ടാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും കഴിവുള്ള നെല്ലിക്ക യൗവ്വനം നിലനിര്‍ത്തുകയും ചെയ്യുന്നു.ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ത്രിഫലചൂര്‍ണ്ണം, ച്യവനപ്രാശം, നെല്ലിക്കാരിഷ്ടം എന്നീ ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യചേരുവ നെല്ലിക്കയാണ്. ഇത് നെല്ലിക്കയുടെ ഔഷധ ശക്തി വിളിച്ചോതുന്നു.


എംബ്ലിക്ക ഒഫിസിനാലിസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന നെല്ലിക്ക യുഫോര്‍ബിയേസി കുടുംബത്തില്‍പ്പെട്ടതാണ്. സംസ്‌കൃതത്തി ഇത് ധാത്രി, വയസ്ഥഃ, ശിവം, അമൃത, വൃഷ്യഃ എന്നീ പേരുകളി അറിയപ്പെടുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, പെക്റ്റിന്‍, കാല്‍സിയം, ഇരുമ്പിന്റെ അംശം, ഗൈനിക്കമ്ലം, ടാനിക് അമ്ലം, റെസിന്‍, അന്നജം, പ്രോട്ടീന്‍, ആല്‍ബുമിന്‍, സെല്ലുലോസ് എന്നിവ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.
നെല്ലിക്ക ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തി കുളിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളകറ്റി നവോന്‍മേഷം നല്‍കും. മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കാന്‍ തേന്‍ചേര്‍ത്ത് നെല്ലിക്കാജ്യൂസ് സ്ഥിരമായി കഴിക്കുക. ഇത് സ്ഥിരമായി കഴിച്ചാ കാഴ്ചശക്തിയും മേധാശക്തിയും വര്‍ദ്ധിപ്പിക്കും. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍തേച്ചു കുളിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. അകാലനര പ്രതിരോധിക്കാനും നല്ലതാണ്.
പിത്താധിക്യം മൂലമുള്ള തലപുകച്ചില്‍, ഉറക്കക്കുറവ്, വിഭ്രമം മുതലായവയ്ക്ക് നെല്ലിക്ക പഴംകഞ്ഞിവെള്ളത്തില്‍ അരച്ച് തളംവെക്കുന്നത് നല്ലതാണ്.

നെല്ലിക്ക പാല്‍ ചേര്‍ത്ത് കഴിച്ചാല്‍ അമ്‌ളപിത്തം ശമിക്കും. അരിക്കാടിയില്‍ ചേര്‍ത്ത് അടിവയറ്റില്‍ പുരട്ടിയാന്‍ മൂത്രതടസ്സം മാറിക്കിട്ടും. വയറ് കുറയുവാന്‍ നെല്ലിക്കാനീരില്‍ ഇഞ്ചിചതച്ച് കുടിക്കുക. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. നെല്ലിക്കയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം തടയുന്നു.
ശരീരവേദന, വിളര്‍ച്ച, ബലക്ഷയം എന്നിവ മാറാന്‍ നെല്ലിക്ക ശര്‍ക്കരചേര്‍ത്ത് സ്ഥിരമായി കഴിക്കുക. എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല, അരച്ച് നെറ്റിയിലിട്ടാല്‍ തലവേദന മാറും.
അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച് ശരീരതാപനില നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് കഴിക്കുന്നതിലൂടെ സാധിക്കും.

കാന്‍സറിനെ പ്രതിരോധിക്കാനുള്ള കീമോപ്രിവന്റീവ് ഇഫക്ട് നെല്ലിക്കക്കുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ വായിലെ അള്‍സര്‍ ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്ക സ്ഥിരമായി കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. നെല്ലിക്ക യൗവനത്തെ പ്രധാനം ചെയ്യുകയും ധാതുപുഷ്ടിയും ശുക്ലവര്‍ദ്ധനവും ഉണ്ടാക്കുന്നു. പച്ചനെല്ലിക്കനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന ഒരൗണ്‍സ് വീതം രണ്ട് നേരം കഴിച്ചാല്‍ പ്രമേഹം ശമിക്കും.

( ആയുര്‍വേദ ഡോക്ടറാണ് ലേഖിക )

Leave a Reply

Your email address will not be published. Required fields are marked *