ഒരു ലക്ഷം കാര്‍പ്,15000 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എ.സി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.

പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം രൂപ ചെലവില്‍ ഒരു ലക്ഷം കാര്‍പ്, 15000 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മല്‍സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മല്‍സ്യ ഇനങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *