ഗുരുവായൂരിൽ വഴിപാടായി മരത്തിൻ്റെ ഫുട്ബോൾ മാതൃക
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്.
ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ചിട്ട്. ഇത്രയും കാലം
വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചു. പക്ഷേ കൊടുക്കാൻ തോന്നിയില്ല. ഒടുവിൽ ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറയുന്നു. മരത്തിൽ വൈവിധ്യങ്ങളായ കസേരകൾ തീർത്ത് പ്രശസ്തനാണ് ഉണ്ണി.