വിശിഷ്ട സേവാ മെഡൽ നേടിയ കെ.ടി.ചന്ദ്രന് ആദരം

രാഷ്ട്രപതിയുടെ  വിശിഷ്ട സേവാമെഡൽ നേടിയ കാസർകോട് അഗ്നി രക്ഷാ സേനയിലെ ഫയർ ആൻ്റ്  റെസ്ക്യു ഓഫീസർ കെ.ടി.ചന്ദ്രന് ജന്മനാട്ടിൽ ആദരം. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ.യുടെ ആദരിക്കല്‍ ചടങ്ങ്  കാഞ്ഞങ്ങാട് സബ്ബ്‌ കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് കെ.ടി.ചന്ദ്രൻ. അജാനൂർ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സ്കൂളിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ

പൂർവ്വ വിദ്യാർഥിയും പ്രവാസിയുമായ വി. ദിനേഷ്കുമാർ സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്‌ഘാടനവും സബ്ബ്‌ കളക്ടർ നിർവ്വഹിച്ചു.

പി.ടി.എ. പ്രസിഡന്റ്‌ എസ്. ഗോവിന്ദരാജ്, വികസന സമിതി വർക്കിംഗ്‌ ചെയർമാൻ എം.പൊക്ലൻ, എസ്.എം.സി. ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ സജിത്ത് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ്‌ വിദ്യാധരൻ, സ്റ്റാഫ് സെക്രട്ടറി ഗീത, സീനിയർ അസിസ്റ്റന്റ് സബിത ടി.ആർ, തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പ്രിൻസിപ്പൽ സൈജു ഫിലിപ്പ് നന്ദിയും പറഞ്ഞു. ഓണാഘോഷവും ഓണസദ്യയും ഉണ്ടായി.

കെ.ടി.ചന്ദ്രന് 2017ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേവാ മെഡലും 2007 ൽ മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡലും ലഭിച്ചിരുന്നു. വെള്ളിക്കോത്തെ കെ.ടി.കോരൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ചുള്ളിക്കര ഗവ.യു.പി സ്കൂൾ അധ്യാപിക കെ.വി.ശരണ്യ,  മകൾ: അനുഗ്രഹ.

Leave a Reply

Your email address will not be published. Required fields are marked *