വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: ഉദ്ഘാടനം ശനിയാഴ്ച
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് 3.30ന് കോട്ടയം വൈക്കം ബീച്ചിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ നടത്തുന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന ചടങ്ങ് നടക്കുക. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
വിവര-പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എക്ക് നൽകി എം.കെ. സ്റ്റാലിൻ നിർവഹിക്കും. വൈക്കം സത്യാഗ്രഹ
കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്അ വതരിപ്പിക്കും.
കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്അ വതരിപ്പിക്കും.
ലക്ഷം പേർ ചടങ്ങിൽ പങ്കാളികളാകും. 15000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് ഒന്നിന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോൾ ഓഫ് ഫോക്ക്, വൈകിട്ട് ആറിന് സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന പ്രൊജക്ട് മലബാറിക്കസ് എന്നീ സംഗീത പരിപാടികൾ അരങ്ങേറും