കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഗുരുവായൂരിൽ
കേന്ദ്ര തുറമുഖം,ഷിപ്പിങ്ങ് ,ജലപാത ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ഗുരുവായുരപ്പ ദർശനം.
വിഷ്ണു സഹസ്രനാമം ചൊല്ലി നാലമ്പലത്തിൽ പ്രവേശിച്ച കേന്ദ്ര മന്ത്രി സോപാനപ്പടിയിൽ പണക്കിഴി സമർപ്പിച്ചു. കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും അടങ്ങുന്ന പ്രസാദകിറ്റ് ക്ഷേത്രം മാനേജർ രാമകൃഷ്ണൻ മന്ത്രിക്ക് നൽകി. ഇതാദ്യമായാണ് കേന്ദ്ര കാബിനറ്റ് മന്ത്രി സർബാനന്ദ സോനോവാൾ ഗുരുവായൂരിലെത്തുന്നത്. ദർശന ശേഷം ഒമ്പത് മണിയോടെ മന്ത്രിയും സംഘവും മടങ്ങി.