തടി വില്പ്പന: ഇ-ലേലം മെയ് മാസത്തിൽ

വനം വകുപ്പ് -തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്.

അച്ചൻകോവിൽ, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ മെയ് മൂന്നിനും മുള്ളുമല, ആര്യങ്കാവ് തടി ഡിപ്പോയിൽ ഒമ്പതിനും അച്ചൻകോവിൽ, തെന്മല തടി ഡിപ്പോകളിൽ 13 നും അച്ചൻകോവിൽ, മുള്ളുമല തടി ഡിപ്പോകളിൽ 20 നുമാണ് ഇ-ലേലം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസുകൾ, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളിൽ 0471 2360166 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്ട്രേഷനായി www.mstceccomerce.com  www.forest.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *