നീന്തലില്‍ സ്വർണ്ണം കോരിയെടുത്ത് തിരുവനന്തപുരം

നീന്തല്‍ക്കുളത്തില്‍ നിന്ന് മാത്രം തിരുവനന്തപുരം ജില്ലയുടെ കുട്ടികള്‍ കോരിയെടുത്തത് 190 മെഡലുകള്‍. അവയില്‍ 74 എണ്ണത്തിനും സ്വര്‍ണ്ണത്തിളക്കം. ജില്ലയുടെ സ്‌കോര്‍ ബോര്‍ഡില്‍ നീന്തല്‍ത്താരങ്ങള്‍ എഴുതിച്ചേര്‍ത്തത് 654 പോയിന്റുകള്‍.

തുണ്ടത്തില്‍ എം.വി.എച്ച്.എസ്. എസിലെ എസ്.അഭിനവും മോംഗം തീര്‍ത്ഥു സാം ദേവും നേടിയ ഹാട്രിക് റെക്കോര്‍ഡ് നേട്ടം തിരുവനന്തപുരത്തിന്റെ തിളക്കമേറ്റി.103 ഇനങ്ങളിലായിരുന്നു നീന്തല്‍ മത്സരങ്ങള്‍. 74 സ്വർണ്ണം,56 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡല്‍ നേട്ടം.

തുണ്ടത്തില്‍ സ്‌കൂളിലെ താരങ്ങള്‍ 27 സ്വർണ്ണം നേടി. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 162 പോയിന്റാണുള്ളത്.13 സ്വര്‍ണം, 21 വെള്ളി,12 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍നില. കോട്ടയത്തിനാണ് മൂന്നാം സ്ഥാനം. 90 പോയിന്റ്. എട്ട് സ്വര്‍ണം, 10 വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ മെഡലുകള്‍ നേടി.