നാടന്‍ തോട്ടണ്ടി110 രൂപ നിരക്കില്‍ സംഭരിക്കും

നാടന്‍ തോട്ടണ്ടി 110 രൂപ നിരക്കിലും കശുമാങ്ങ കിലോക്ക് 15 രൂപ നിരക്കിലും സംഭരിക്കും. കാഷ്യൂ കോര്‍പറേഷന്റെ കൊല്ലം, തലശ്ശേരി, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 30 ഫാക്ടറികളിലും നാടന്‍ തോട്ടണ്ടി സംഭരിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹനും മാനേജിങ് ഡയറക്ടര്‍ കെ. സുനില്‍ ജോണും അറിയിച്ചു.

സര്‍ക്കാറിന്റെ വിലനിര്‍ണയ കമ്മിറ്റി യോഗം ചേര്‍ന്ന് കിലോക്ക് 110 രൂപ നല്‍കാനാണ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 105 രൂപയായിരുന്നു. കര്‍ഷകനെ സഹായിക്കുകയും ഇതര സംസ്ഥാനങ്ങളിലേക്ക് തോട്ടണ്ടി പോകുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. കശുമാങ്ങ കിലോക്ക് 15 രൂപ നല്‍കി സംഭരിക്കും. കേടുകൂടാതെ സംഭരിക്കുന്ന കശുമാങ്ങ കോര്‍പറേഷന്റെ കൊട്ടിയം ഫാക്ടറിയില്‍ വാങ്ങും.

കാഷ്യൂ കോര്‍പറേഷന്‍ വിപണിയില്‍ ഇറക്കിയിട്ടുള്ള കാഷ്യൂ സോഡാ, കാഷ്യൂ ആപ്പിള്‍ ജ്യൂസ്,  കാഷ്യൂ പൈന്‍ ജാം എന്നിവയുടെ ഉല്‍പാദനത്തിനാണ് കശുമാങ്ങ വാങ്ങുന്നത്.100 കിലോയില്‍ കൂടുതല്‍ കര്‍ഷകര്‍ ശേഖരിച്ചു വെച്ചാല്‍ കോര്‍പറേഷന്‍ തോട്ടങ്ങളില്‍ എത്തി സംഭരിക്കും. വിളവെടുക്കുന്ന ദിവസം തന്നെ കോര്‍പറേഷനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *