സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം ടാഗോർ തിയേറ്റർ അങ്കണത്തിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ എന്നിവയാണ് പുതിയ ഇരുനില മന്ദിരത്തിൽ പ്രവർത്തന സജ്ജമാവുന്നത്.
സിമന്റ്, കമ്പി എന്നിവ ഒഴിവാക്കി മണ്ണുകൊണ്ടാണ് 3,500 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചത്. ടാഗോർ തീയേറ്റർ വളപ്പിലെ മരങ്ങൾ മുറിച്ച് മാറ്റാതെ, നാല് മരങ്ങൾക്കിടയിലാണ് കെട്ടിടം പണിഞ്ഞിരിക്കുന്നത്. ഐ.ആൻ്റ് പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















