ഗുരുവായൂർ ദേവസ്വത്തിന് സ്പെഷൽ പവലിയൻ അവാർഡ് 

തൃശൂർ പൂരം  പ്രദർശനത്തിൽ സ്പെഷൽ പവലിയനുള്ള അവാർഡ് ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചു. ദേവസ്വം മന്ത്രി  കെ.രാധാകൃഷ്ണനിൽ നിന്ന്  ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി പബ്ലിക്കേഷൻ  അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ചുമർചിത്ര പഠന കേന്ദ്രം ചീഫ് ഇൻസ്ട്രക്ടർ എം നളിൻ ബാബു,, പി.ആർ.ഒ വിമൽ ജി.നാഥ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം. പൂരം പ്രദർശനത്തിൻ്റെ സമാപന സമ്മേളനത്തിലായിരുന്നു അവാർഡ് സമർപ്പണം. റവന്യൂ മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ.എം.കെ സുദർശനൻ  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് പൂരം പ്രദർശനത്തിൽ ദേവസ്വത്തിന് അവാർഡ് ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *