കുടുംബശ്രീ പ്രസ്ഥാനം രജതജൂബിലി വർഷത്തിലേക്ക്

46 ലക്ഷം കുടുംബങ്ങളുടെ ആശയും പ്രതീക്ഷയും കരുത്തുമായി മാറിയ കുടുംബശ്രീ പ്രസ്ഥാനം രജതജൂബിലി വർഷത്തിലേക്ക്.

ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം

ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായി. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ പി.ഐ. ശ്രീവിദ്യ സ്വാഗതം പറഞ്ഞു.

1070 കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. ‘നവകേരള സൃഷ്ടിയും കുടുംബശ്രീയും’, ‘പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്’, ‘ലിംഗപദവി തുല്യതയും മുൻഗണനാ സമീപനങ്ങളും’ എന്നീ വിഷയങ്ങളിൽ സെമിനാറുകളും നടന്നു.

ഹിമാചൽപ്രദേശിലെ സുന്ദർനഗർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി . ശാരദാ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ പി.ഐ. ശ്രീവിദ്യ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *