ഗുരുവായൂരിൽ വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ
ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനിയുടെ അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ടി.വി.സ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ടി.വി.എസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരിൽ സമർപ്പിച്ചത്.
ടി.വി.എസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ ആയ എ. എ.ജെ. സെഞ്ച്വറി ടി.വി.എസ് ആണ് വാഹനങ്ങൾ സമർപ്പിച്ചത്. ഒരു സ്കൂട്ടറിന്1,20659 വില വരും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ പർച്ചേസ് ഡി.എ കെ.എസ്.മായാദേവി, മാനേജർ വി.സി.സുനിൽകുമാർ എന്നിവർ സന്നിഹിതരായി.