ഗുരുവായൂരിലെ ആനകൾക്ക്‌ കെട്ടുതറികളിൽ മണൽ വിരിപ്പ്

ഗുരുവായൂർ ദേവസ്വത്തിൻ്റെ പുന്നത്തൂർ ആനക്കോട്ടയിലെ ആനകൾക്ക്‌ മണൽ വിരിപ്പ്. ആനകളുടെ പാദ സംരക്ഷണത്തിനാണ് കെട്ടുതറികളിൽ മണൽ വിരിച്ചത്. ദേവസ്വത്തിലെ 42 ആനകൾക്കും ഇനി ശുദ്ധീകരിച്ച മണൽ വിരിപ്പ് തുണയാകും. ആനകളുടെ പാദസംരക്ഷണവും; രോഗപ്രതിരോധവും ലക്ഷ്യമിട്ടാണ് ഈ നടപടി. ദേവസ്വം കൊമ്പൻ ശ്രീധരൻ ആനയുടെ കെട്ടുതറിയിലാണ് ആദ്യം മണൽ വിരിച്ചത്.

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മറ്റു 41 ആനകളുടെയും തറികളിൽ മണൽ വിരിച്ചു.വ്യാഴാഴ്ച വൈകുന്നേരത്തോടെ മണൽ വിരിക്കൽ പൂർത്തിയായി. ഇതിനായി 3300

ക്യൂബിക് അടിയോളം മണൽ വേണ്ടി വന്നു. ദേവസ്വം ഭരണസമിതി മുൻകൈയെടുത്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മണൽ എത്തിച്ചത്. സർക്കാരിൻ്റെ പ്രത്യേക അനുമതിയും നേടിയിരുന്നു.

വിജയ് മേനോൻ ചെന്നൈ, ധീരജ് ഒറ്റപ്പാലം, അനീഷ് ചങ്ങരക്കുളം, ജയപ്രകാശ്, രവീന്ദ്രൻ വാളയാർ, സന്തോഷ് മാന്നാർ എന്നിവർ വഴിപാടായാണ് ആനക്കോട്ടയിലേക്ക് മണൽ എത്തിച്ചത് . അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,  ജീവധനം ഡി.എ മായാദേവി, അസി.മാനേജർ ലെജുമോൾ, ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് മണൽ വിരിക്കൽ നടന്നത്.ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *